ചിന്ത

Thoughts1ചിന്തിച്ചു ചിന്തിച്ചു കുഴപ്പങ്ങളിൽ ചാടിയാലും
ചിന്ത തെല്ലൊന്നുമില്ലാതെ ചെയ്തീടാനൊക്കുമോ

ചിന്തയാം ലോക സമസ്യക്കുണ്ടർത്ഥങ്ങൾ
ചിന്തിച്ചു നിർവചിച്ചുവെച്ച മഹാരത്ഥൻമാർ

ഭാവിയുടെ ഭാസുരത്തിനു വേണ്ടി
ഭാവ ദീപങ്ങളെറെ കൊളുത്തിയാലും

ഏടുകൾ പലതും തപ്പിയെടുത്തവ
ചൊല്ലി കർമ്മ പദ്ധത്തിൽ പാലിച്ചാലും

ചിന്ത തെല്ലൊന്നുമില്ലാതെ ചെയ്തീടാനൊക്കുമോ
മനുഷ്യനായി പിറന്നു മറന്നവർക്കാർക്കെങ്കിലും (:)

ആത്മഹിതം

ആത്മഹിതം2കാമം കളങ്കമാം ക്രോധം നശ്വരമാം
മോഹം പാപമാം ലോപം നിർഗുണമാം

വികാരങ്ങളുടെ വേലിയേറ്റത്തിനാൽ ദേഹം
വിറയോടെ കമ്പിളിയിൽ ഒളിക്കവേ

ശ്രദ്ധയോടെ കാവൽ നിന്നു ഇരുൾ
നക്ഷത്ര കൂട്ടങ്ങളുടെ മങ്ങിയ വെളിച്ചത്തിൽ

നിശബ്ദ്ധ ഭഞ്ജിച്ച ചീവീടുകൾ അറിയിച്ചു
തങ്ങൾക്കും ഭൂമിയിൽ അധികാരമുണ്ടെന്ന്

ഉയർന്നു പൊങ്ങി സാഗര വീചികൾ പലകുറി
ഒരു വേള നിലാശോഭയെ പുൽകുവാനായി

മടുത്തില്ലൊരിക്കലും പക്ഷേ തോൽക്കുവാനൊക്കാത്ത
മനസ്സിനെ തടുത്തു ആത്മാവിലകപ്പെട്ട വ്രണങ്ങൾ

രക്തപുഷ്പങ്ങൾ

Blood Flowersമദ്ധേഷ്യയിലെ പൂക്കൾക്കെന്താ
ക്രോധത്തിൽ നിഴലിച്ച ചുവപ്പു നിറം!!!

വാനം പൊഴിക്കുന്ന മഴയ്ക്കോ
ക്ഷുബിധ മേഘത്തിൻ കാർവർണ്ണം

ഇടി മുഴക്കങ്ങൾ നിലച്ചിരിക്കുന്നു
ഭയത്താലവ നിശബ്ധതയണിയുന്നു

മിന്നലുകൾ ഇരുട്ടു പരത്തുന്നു
വെളിച്ചം വിശുവാനവ മറന്നിരിക്കുന്നു

മദ്ധേഷ്യയിലെ പൂക്കൾക്കെന്താ
ക്രോധത്തിൽ നിഴലിച്ച ചുവപ്പു നിറം!!!

ഭ്രാന്ത്

Madness1ഭ്രാന്ത് വികാരമോ അതോ മിഥ്യയോ
യാഥാർത്ഥ്യങ്ങളെ ഒളിക്കാനുള്ള അടവു നയമോ

കേൾക്കേണ്ടത് ആരോട് പറയൂ മാലോകരേ
ഭ്രാന്തനോടു തന്നെയോ അല്ല കാണികളോടോ

ഭ്രാന്ത് പരിശ്രമ ഫലമോ അതോ കർമ്മഫലമോ
പരിഭ്രാന്തിയിൽ നിന്നുള്ള ഒളിച്ചോട്ട നാടകമോ

കേൾക്കേണ്ടത് ആരോട് പറയൂ ഭൂലോകരേ
ഭ്രാന്തനോടോ അല്ല ചികത്സിക്കും വൈദ്യനോടോ

ത്വരയോടെ തിരയുന്നു ഞാൻ ഇപ്പോൾ
അറിയുന്നു ഉത്തരം തേടുന്ന ഞാനേ ഭ്രാന്തൻ !!!

കസിൻസ്‌ – ചലചിത്ര വിഷകലനം

Cousins 2നമ്മുടെ നായകൻ സാമിന് ഒരു അപകടം സംഭവിക്കുന്നു, അതിലൂടെ അവൻറ്റെ ഓർമ പിന്നോക്കം ചെന്ന് നില്ക്കുന്നു.അവന്‌ അടുത്തയിടെ സംബവിച്ചതോന്നും ഓർമയില്ല. അവനെ അവന്റ്റെ സുഹൃത്തുക്കൾ കൂടിയായ കസിൻസ് ഓർമ തിരിച്ചു കൊണ്ട് വരുവാൻ പരിശ്രമം ആരംഭിക്കുന്നു. ഇതിൽ കൂടുതൽ ഒന്നും ഈ ചിത്രത്തിന്റെ കഥ തന്ധുവായി എഴുതുവാൻ എന്നെ കൊണ്ടാവില്ല.

വേധികയുടെ അടുത്തയിടെ ഇറങ്ങിയ കാവിയതലൈവനിലെ പ്രകടനം എന്നെ വളരെയധികം ആകർഷിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അവർക്കു എന്നല്ല ആര്ക്കും ചെയ്യാൻ ഒന്നും തന്നെ തയ്യാറാക്കി വച്ചിട്ടില്ലയിരുന്നു രചയിതാവ്, ഷാജോണിനെ വെറുമൊരു കൊമാളിയക്കാനാണ് സംവിധായകാൻ ശ്രമിച്ചിരിക്കുന്നത്. ഒരു കൂട്ടം നായകന്മാരെയും നായികമാരെയും മുൻ നിറുത്തി ഹിറ്റ്‌ മേക്കർ പട്ടം അവരോധിച്ച സംവിധായകൻ വൈശാഘൻ കാണികളോട് കാട്ടുന്ന ഒരു അക്രമം എന്നതിലുപരിയായി ഇതിനെ വിലയിരുത്തുവാൻ സാധിക്കില്ല.

Cousins 1

ആവശ്യത്തിലധികം സെറ്റുകല്ലും നിറ ഭരിധമായ വേഷങ്ങളും ചേർത്ത് പാട്ട് നിര്മിചിട്ടുണ്ടെങ്കിലും ശ്രവണ സുഖമായോ ഓർമയിൽ തങ്ങി നില്ക്കുന്നതായോ ഒരു ഗാനം പോലും ചിട്ടപെടുത്താൻ നമ്മുടെ പ്രിയ സംഗീത സംവ സംവിധായകനു കഴിഞ്ഞിട്ടില്ല. തരം താഴ്ന്ന തമാഷകുളുടെ അതിപ്രസരം കാണാം ഈ പടത്തിൽ.കെട്ടിലും മട്ടിലും യാതൊരു പുതുമയും അവകാശപെടാനില്ലാത്ത ഈ ദ്രിശ്യാവിഷ്ക്കാരം കഴിഞ്ഞിരുന്നെങ്കിൽ എന്ന് എന്നെ പലമുറി തോന്നിപിച്ചു.

സിനിമ കഴിഞ്ഞു എഴുന്നേറ്റപ്പോൾ കൂപ്പുകൈകളും ആയി തന്നെ ഇതിലേക്കു വലിച്ചിഴച്ച ഒരു സുഹൃത്തിനോട് നന്ദി പറയുന്ന പ്രേക്ഷകനെ കണ്ടപ്പോൾ ഇത് എന്റെ മാത്രം വൈകാരികനുഭവമല്ല എന്ന് ചിന്തിച്ചു ആശ്വസിച്ചു. ഒന്നുമില്ലാത്തതിൽ നിന്ന് മനോഹര ചലച്ചിത്രങ്ങൾ ഉണ്ടാകുനത് കൌതുകപൂർവ്വം വീക്ഷിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, എന്നാൽ ഒന്നുമില്ലാത്ത ഈ സിനിമക്കു കാരുന്യത്തിന്റ്റെ പേരിൽ 1.5 നക്ഷത്രങ്ങൾ നല്കുന്നു.

സംക്ഷിപ്തം:
ശീർഷകം: കസിൻസ്‌
സംവിധായകൻ: വൈശാഘൻ
ഭാഷ: മലയാളം
രാജ്യം: ഇന്ത്യ
സങ്ങീതം: ഗോപി സുന്ദർ
വർഷം: 2014
അഭിനേതാക്കൾ: കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, വേദിക, മിയ ജോർജ്,
വിലയിരുത്തൽ: 1.5/5 നക്ഷത്രങ്ങൾ

  മഴ

Rain1ഭീദിയുടെ ചിന്തകൾ പറത്തി
സ്വപ്നങ്ങളുടെ നാമ്പുകൾ പാകി
പുൽകുന്നു മാരുതൻ എന്നെ
കുളിർമയുടെ അക്കംബടിയോടെ

ആകാശത്തിൻ നീലിമയിൽ
കറുപ്പിന്റെ അഴകോടെ
ഋതുക്കളുടെ സഞ്ചാരപധത്തിൽ
നനവൂറും മിഴിവോടെ

ഉതിർക്കും ശുഭ്രമായ ബിന്തുക്കൾ
മണ്ണിൽ കടഞ്ഞെടുക്കും ഘ്രാനം
എന്നെ ഹർഷപുളകിതനാക്കുന്നു
അതിലുമുപരി എന്നിലെ കുട്ടിയെ ഉണർത്തുന്നു

മരണഭയം

എന്നത്തേയും പോലെ അന്നും രാമു സന്ധ്യ സമയത്ത് തോമസിന്റ്റെ വീട്ടില്‍ കുപ്പിയും ആയി എത്തി. ഒരു ലോക കപ്പ് അടിച്ച സന്തോഷം ഉണ്ടായിരുന്നു ആ മുഖത്ത് ബെവേരെജ്ജസ് കോര്പോരെഷനില്‍ നിന്ന് ഒരു കുപ്പി വാങ്ങി എടുക്കുന്നതിന്റ്റെ ബുദ്ധിമുട്ട് ഒരു മധ്യപാനിക്കെ അറിയാന്‍ പാടുള്ളൂ. സോമനും കൂടി എത്തിയാല്‍ ഇനി പണി തുടങ്ങാം. സോമന്‍ സാധാരണ നേരത്തെ വരാറുള്ളതാണ്, എന്താണ് ഇത്രയും വൈകുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നുമില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചു നോക്കിയാല്‍ അതു എടുക്കുന്നും ഇല്ല. കാത്തിരിക്കുക തന്നെ അല്ലാതെ എന്ത് ചെയ്യാന്‍.

Death

ദൂരെ അതാ ഒരു വെളിച്ചം വരുന്നു, അത് സോമന്‍ ആയിരുന്നാല്‍ മതി, രാമുവിന്റ്റെ മനസ്സ് മന്ത്രിച്ചു. രാമുവിന്റ്റെ പ്രാര്‍ഥന ദൈവം കേട്ടു. സോമനെ അസഭ്യം പറഞ്ഞു കൊണ്ടു ഗ്ലാസ്‌ എടുത്തു അവര്‍ പരിപാടി തുടങ്ങി. ഗ്ലാസില്‍ മധ്യം നിറയും തോറും തീന്‍ മേശക്കു മുകളില്‍ ചര്‍ച്ചക്കുള്ള വിഭവങ്ങളുടെ ഒരു വന്‍ ശ്രേണി തന്നെ നിരന്നു നിന്നു. കമ്മ്യൂണിസം, കാപിറ്റലിസവും, ചേരി ചേരാ ഉച്ചകോടിയും, സാമ്പത്തിക മാന്ദ്യവും, തീവ്രവാധവും, ഇന്ത്യക്ക് ഇറാനിനോടുള്ള സമീപനവും എല്ലാം കടന്നു പോയി. വിലകയറ്റം തടയാനുള്ള സര്‍കാരിന്റ്റെ നോക്കു കുത്തി സമീപനത്തെ നിഷിദ്ധമായി വിമര്‍ശിച്ചു.

ഈ രാഷ്ട്രിയക്കാരെല്ലാം എന്തിനാണു അധികാരത്തിനും പണത്തിനും വേണ്ടി ഈ വടം വലി കൂടുന്നത്. മരിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടുപോകുന്നില്ല. മരണത്തെ പോലും നാം ഭയപെടരുത്. ഞാന്‍ മദ്യം ഉള്ളില്‍ ചെന്നതു കൊണ്ടു പറയുകയല്ല. എനിക്ക് ഒന്നിനെയും ഭയമില്ല. മരണത്തെ പോലും സന്തോഷത്തോടെ സ്വീകരിക്കും. എത്രയും പെട്ടന്നു ഈ യാത്ര തീരുമല്ലോ. മരണം ഒരു വരം ആണ്. രാമു തന്‍റെ സിദ്ധാന്ധതിന്‍റെ കെട്ടഴിച്ചു വിട്ടു.

ഇതെല്ലാം പറയാന്‍ നല്ല രസമാണ്. കാര്യത്തോടടുക്കുമ്പോള്‍ മനുഷ്യന്റ്റെ ചിന്ത താനെ മാറും. മനുഷ്യന്‍ ഭീരുവാണ്, ഉള്ളില്‍ ഭയം അടച്ചു വച്ച് വെളിയില്‍ ധൈരിയം പുറത്തു കാട്ടുന്ന പൊള്ളയായ വിവേകി. തോമസ്‌ തിരിച്ചടിച്ചു.

ഇത്രയും നേരം മൌനി ആയിരുന്ന സോമന്‍ തന്റ്റെ മൌനം ഭഞ്ജിച്ചു കൊണ്ടു പറഞ്ഞു തുടങ്ങി. എന്നും നേരെത്തെ എത്താറുള്ള ഞാന്‍ എന്ന് വൈകിയത് എന്ത് കൊണ്ടാണെന്ന് ചിന്തിചിരുന്നുവോ. മദ്യത്തിന്റ്റെ ശക്തി അപാരം തന്നെ. തോമസിനറിയാം കാര്യം. മരണത്തെ നീ സന്തോഷത്തോടെ പുല്‍കും എന്നാ പ്രസ്താവന എന്നെ ഹര്‍ഷ പുളകിതനാക്കുന്നു. എന്റ്റെ ജോലി എളുപ്പമായി. ഇന്നെനിക്കു ഒരു കൊട്ടേഷന്‍ കിട്ടി. സാധാരണ പോലെ അല്ല പ്രതിഫലം. വന്‍ സംഘ്യ. വേണ്ട എന്ന് പല തവണ വിചാരിച്ചതാ. തോമസാ എനിക്ക് ധൈരിയം തന്നത്.റിസ്ക്‌ എടുക്കാതെ മുന്നോട്ടു പോകാന്‍ പറ്റില്ല. അവസരങ്ങള്‍ അതു കൊത്തി എടുക്കണം, എപ്പോളും വരില്ല.

ക്ഷമിക്കു രാമു, സോമന്‍ തന്‍റെ പോക്കറ്റില്‍ നിന്നു ഒരു പിസ്ടോള്‍ Shooting1
വലിച്ചൂരി അത് രാമുവിന്റ്റെ നേര നീട്ടി. മരണത്തെ പറ്റി വാ തോരാതെ പ്രസംഗിച്ച അവന്റ്റെ കണ്ണുകളില്‍ ഭയത്തിന്റ്റെ അലയൊലി കണ്ടു തുടങ്ങി. എല്ലാ സാധാരണ മനുഷ്യനെയും പോലെ അവന്റ്റെ തൊണ്ട ഇടറി. മരണത്തെ മുന്നില്‍ കണ്ടു അതിനെ അഭിമുഗികരിക്കാന്‍ കഴിയാതെ അവന്‍ അറിയാതെ കണ്ണുകള്‍ അടച്ചു സകല ദൈവങ്ങളെയും ധ്യാനിച്ചു നിന്നു. അവന്‍ അറിയാതെ ഓര്‍ത്തു മനുഷ്യന്‍ ഭീരുവാണ്, ഉള്ളില്‍ ഭയം അടച്ചു വച്ച് വെളിയില്‍ ധൈരിയം കാട്ടുന്ന പൊള്ളയായ വിവേകി.

പ്രണയ ദാഹം

Love1എഴുതണമെന്നു നിനച്ചതല്ല
പക്ഷെ നിര്‍ലോപമായ നിന്‍ പ്രണയം
എന്‍ കരങ്ങളെ ഗ്രഹിക്കുന്നു, ഓരോ നിമിഷവും
എന്‍ മനസ്സിനെ എരിക്കുന്നു , ഓരോ നൊടിയും

ഇനി രോദനങ്ങള്‍ ഇല്ല
രക്ത കലുഷിത ഭൂമിയില്‍
സ്നേഹ ദാഹത്തിനായി അലച്ചിലില്ല
വെന്ധുരുകും പൊരിവെയിലില്‍

നിന്‍ മനമെന്ധെന്നറിയാതെ പിന്തുടര്‍ന്നു
നിന്‍ പാതകള്‍ വെറുതെ ഒരു ഭ്രാന്തനെ പോലെ
ഒരു ചെറു പുഞ്ചിരിക്കായി കൊതിച്ചു
എന്‍ ഹൃദയം വെറുതെ ഒരു മൂഢനെ പോലെ

അഗ്നിയില്‍ നീറി അമരുന്ന ഉമിയെപോലെ
വെന്ധുരുകുന്നു എന്‍ ഹൃദയം നിനക്ക് വേണ്ടി
ഇപ്പോള്‍ ഞാന്‍ അറിയുന്നു പ്രണയം ഒരു മനസാലല്ല
ഇരു മനസാല്ലേ  പുൽകുവെന്ന സത്യം